Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fail To Protect

Thiruvananthapuram

നാട്ടിൻപുറത്തെ ജ​ലാ​ശ​യ​ങ്ങ​ള്‍ സം​ര​ക്ഷി​ക്കാ​തെ അ​ധി​കൃ​ത​ര്‍

നെ​യ്യാ​റ്റി​ന്‍​ക​ര: വേ​ന​ല്‍ വ​ല്ലാ​തെ പി​ടി​മു​റു​ക്കി​യി​ട്ടും ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​രി​ധി​യി​ലെ ജ​ലാ​ശ​യ​ങ്ങ​ള്‍ സം​ര​ക്ഷി​ക്കാ​ന്‍ യാ​തൊ​രു നീ​ക്ക​വും ന​ട​ക്കു​ന്നി​ല്ലെ​ന്ന് ആ​ക്ഷേ​പം.

പു​തി​യ സാ​ന്പ​ത്തി​ക വ​ര്‍​ഷ​ത്തി​ലെ ആ​ദ്യ​ത്തെ മാ​സം അ​വ​സാ​നി​ക്കാ​റാ​യെ​ങ്കി​ലും ജ​ലാ​ശ​യ ന​വീ​ക​ര​ണം, സം​ര​ക്ഷ​ണം എ​ന്നി​വ സം​ബ​ന്ധി​ച്ച പ​ദ്ധ​തി​ക​ള്‍ പേ​രി​നു​പോ​ലും ഒ​രി​ട​ത്തും കാ​ണാ​നി​ല്ലെ​ന്നു നാ​ട്ടു​കാ​ര്‍ ആ​രോ​പി​ച്ചു. നെ​യ്യാ​റ്റി​ന്‍​ക​ര താ​ലൂ​ക്കി​ലെ ന​ഗ​ര​സ​ഭ​യി​ലും ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലു​മാ​യി ജ​ല​സ​മൃ​ദ്ധ​മാ​യ നി​ര​വ​ധി കു​ള​ങ്ങ​ളു​ണ്ട്. ഒ​രു​കാ​ല​ത്ത് സ​മീ​പ​ത്തെ പാ​ട​ശേ​ഖ​ര​ങ്ങ​ള്‍​ക്കും വീ​ടു​ക​ളി​ലെ കി​ണ​റു​ക​ള്‍​ക്കു​മെ​ല്ലാം അ​വ ഉ​ചി​ത​മാ​യ ജ​ല​സ്രോ​ത​സാ​യി​രു​ന്നു.

ന​ന​യ്ക്കാ​നും മ​റ്റും ഈ ​ജ​ലാ​ശ​യ​ങ്ങ​ളെ ആ​ശ്ര​യി​ച്ചി​രു​ന്ന​വ​രും കു​റ​വ​ല്ല. കാ​ര്‍​ഷി​ക സം​സ്കാ​ര​ത്തി​ന്‍റെ തി​ള​ക്ക​മാ​ര്‍​ന്ന ഇ​ന്ന​ലെ​ക​ളി​ലെ നി​റ​വാ​ര്‍​ന്ന കു​ള​ങ്ങ​ളി​ല്‍ ന​ല്ലൊ​രു ശ​ത​മാ​ന​വും ഇ​ന്ന് ആ​ര്‍​ക്കും വേ​ണ്ടാ​ത്ത​തും ആ​രും തി​രി​ഞ്ഞു​നോ​ക്കാ​ത്ത​തു​മാ​യ മാ​ലി​ന്യ​സ​ങ്കേ​ത​ങ്ങ​ളാ​യി മാ​റി.

ജ​ല​സ്രോ​ത​സു​ക​ള്‍ ശ​രി​യാ​യ​വി​ധം സം​ര​ക്ഷി​ക്കേ​ണ്ട​ത് കാ​ല​ഘ​ട്ട​ത്തി​ന്‍റെ​യും ആ​വ​ശ്യം കൂ​ടി​യാ​ണെ​ന്നും വ​ര്‍​ത്ത​മാ​ന ജീ​വി​ത സാ​ഹ​ച​ര്യ​ങ്ങ​ള്‍​ക്കും വ​രും​കാ​ല ത​ല​മു​റ​ക​ള്‍​ക്കും ശു​ദ്ധ​ജ​ലം പ്രാ​പ്ത​മാ​ക്കേ​ണ്ട​തി​ന്‍റെ ബാ​ധ്യ​ത നി​ല​വി​ലു​ള്ള സം​വി​ധാ​ന​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണെ​ന്നു​മു​ള്ള യാ​ഥാ​ര്‍​ഥ്യം ശ​രി​യാ​യ വി​ധ​ത്തി​ല്‍ ഉ​ള്‍​ക്കൊ​ള്ളാ​ത്ത ഭ​ര​ണ​സ​മി​തി​ക​ള്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ സ്വീ​ക​രി​ക്കു​ന്ന ഉ​ദാ​സീ​ന നി​ല​പാ​ടു​ക​ള്‍ നാ​ട്ടി​ല്‍ കു​ടി​വെ​ള്ളം കി​ട്ടാ​ക്ക​നി​യാ​ക്കു​ക​യാ​ണെ​ന്നും ആ​രോ​പ​ണ​മു​ണ്ട്. ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ജ​ലാ​ശ​യ​ങ്ങ​ള്‍ ശു​ദ്ധീ​ക​രി​ക്കു​ക​യും ന​വീ​ക​രി​ക്കു​ക​യും ചെ​യ്യു​മെ​ന്ന വാ​ഗ്ദാ​നം കേ​വ​ലം ക​ട​ലാ​സി​ലൊ​തു​ങ്ങു​ന്നു​വെ​ന്ന് പ​രി​സ്ഥി​തി പ്ര​വ​ര്‍​ത്ത​ക​രും ചൂ​ണ്ടി​ക്കാ​ട്ടി.

ന​ഗ​ര​സ​ഭ പ​രി​ധി​യി​ല്‍ ജ​ല​ജ​ന്യ​രോ​ഗ​ങ്ങ​ളു​ടെ സാ​ന്നി​ധ്യം ആ​ശ​ങ്ക​യു​ള​വാ​ക്കി​യി​ട്ട് അ​ധി​ക കാ​ല​മാ​യി​ല്ല. അ​തി​യ​ന്നൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ ഉ​പ​യോ​ഗ​യോ​ഗ്യ​മാ​യ ഒ​രു കു​ള​ത്തി​ല്‍ മാ​ര​ക രോ​ഗാ​ണു​വു​ണ്ടെ​ന്ന ആ​ശ​യ​ക്കു​ഴ​പ്പം മ​റ്റു ചി​ല കു​ള​ങ്ങ​ളെ​യും സം​ശ​യ​ദൃ​ഷ്ടി​യാ​ല്‍ വീ​ക്ഷി​ക്കാ​ന്‍ കു​റ​ച്ചു​കാ​ല​മെ​ങ്കി​ലും ഇ​ട​യാ​ക്കി. നെ​യ്യാ​റ്റി​ന്‍​ക​ര താ​ലൂ​ക്കി​ല്‍ ഒ​ട്ടു​മി​ക്ക വ​യ​ലേ​ല​ക​ളും ചു​രു​ങ്ങു​ക​യും ചി​ല​ത് അ​പ്ര​ത്യ​ക്ഷ​മാ​കു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ല്‍ കു​ള​ങ്ങ​ള്‍​ക്കും പ്ര​സ​ക്തി​യി​ല്ലാ​താ​യെ​ന്നു മു​തി​ര്‍​ന്ന ത​ല​മു​റ​യു​ടെ സ​ങ്ക​ട​സാ​ക്ഷ്യം.

പാ​യ​ലും കു​ള​വാ​ഴ​യും മു​ത​ല്‍ മ​ദ്യ​ക്കു​പ്പി​ക​ളും ച​പ്പു​ച​വ​റു​ക​ളും വ​രെ നീ​ളു​ന്നു പ​ല കു​ള​ങ്ങ​ളി​ലെ​യും കാ​ഴ്ച. ല​ക്ഷ​ങ്ങ​ളും കോ​ടി​ക​ളും മു​ട​ക്കി ന​വീ​ക​രി​ച്ച കു​ള​ങ്ങ​ള്‍ പോ​ലും മ​തി​യാ​യ പ​രി​പാ​ല​ന​മി​ല്ലാ​തെ ന​ശി​ക്കു​ന്ന​ത് പു​തു​മ​യ​ല്ലാ​താ​യി​രി​ക്കു​ന്നു.

പു​തി​യ സാ​ന്പ​ത്തി​ക വ​ര്‍​ഷ​ത്തി​ലേ​യ്ക്കാ​യി ന​ഗ​ര​സ​ഭ ഉ​ള്‍​പ്പെ​ടെ​യു​ള്ള ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ അ​വ​ത​രി​പ്പി​ക്ക​പ്പെ​ട്ട ബ​ജ​റ്റു​ക​ളി​ല്‍ ജ​ലാ​ശ​യ സം​ര​ക്ഷ​ണ​ത്തി​നു വ​ലി​യ പ​ദ്ധ​തി​ക​ളും തു​ക​ക​ളും നീ​ക്കി​യി​രു​ത്തി​യി​ട്ടു​ണ്ട്. മു​ന്‍​വ​ര്‍​ഷ​ങ്ങ​ളി​ലേ​തി​ന്‍റെ ത​നി​യാ​വ​ര്‍​ത്ത​ന​മാ​യി മാ​ത്ര​മാ​ണ് നാ​ട്ടു​കാ​ര്‍ ഈ ​വാ​ഗ്ദാ​ന​ങ്ങ​ളെ ക​ണ​ക്കാ​ക്കു​ന്ന​ത്.

Latest News

Corehub Up